MAGAZINE

സുജൻ പൂപ്പത്തി സ്‌മാരക കവിതാ പുരസ്‌കാരത്തിന് രചനകൾ ക്ഷണിക്കുന്നു

മാള: തൃശൂർ കാവ്യ ശിഖയുടെ ആഭിമുഖ്യത്തിൽ കവിയും സംഗീതജ്ഞനും ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയുമായിരുന്ന  സുജൻ  പൂപ്പത്തിയുടെ സ്‌മരണയ്ക്കായി കവിത മത്സരം സംഘടിപ്പിക്കുന്നു . 

10001 രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് ജേതാവിന് നൽകുക . സുജൻ പൂപ്പത്തി സ്‌മാരക സമിതിയുടെ സഹകരണത്തോടെയാണ് മത്സരം സംഘടിപ്പിക്കുന്നതെന്ന് കാവ്യ ശിഖ ചെയർമാൻ ഡോക്റ്റർ സി . രാവുണ്ണി അറിയിച്ചു . 

കവിതാസമാഹാരമല്ല ഒറ്റകവിതകളാണ് അയക്കേണ്ടത് .  പ്രായം ,  വിഷയം ,  വലിപ്പം ,  നിര്ബന്ധമില്ല . ഒന്നിലേറെ രചനകൾ അയക്കാൻ തടസ്സമില്ല . കവിയുടെ പേരും വിലാസവും കവിതയോടൊപ്പം പാടില്ല . കവിയുടെ ചുരുങ്ങിയ ബയോഡേറ്റ വേറെ കടലാസിൽ അടക്കം ചെയ്യുക .

ഫെബ്രുവരി 10നുള്ളിൽ

ചെയർമാൻ
കാവ്യശിഖ
രാമാരാമം
എറവ് പി . ഒ -  680620,
തൃശൂർ ജില്ല - എന്ന വിലാസത്തിൽ അയക്കുക

Leave A Comment