sports

ഉറു​ഗ്വെയെ നിലംപരിശാക്കി, പോർച്ചു​ഗൽ പ്രീ ക്വാർട്ടറിൽ

ദോഹ: വിരസമായ ആദ്യ പകുതിയുടെ നിരാശകളെയെല്ലാം മായ്ച്ച ആവേശമുണർന്ന രണ്ടാം പകുതി പിറന്ന മത്സരത്തിൽ ഉറു​ഗ്വെയെ തോൽപ്പിച്ച് പോർച്ചു​ഗൽ പ്രീ ക്വാർട്ടർ ഉറപ്പാക്കി. എതിരില്ലാത്ത രണ്ട് ​ഗോളുകൾക്കായിരുന്നു പറങ്കിപ്പടയുടെ വിജയം.

ബ്രൂണോ ഫെർണാണ്ടസിന്റെ ഒരേയൊരു ​ഗോളിന് രണ്ടാം പാതിയിൽ ആവുംവിധം പൊരുതി നോക്കിയെങ്കിലും ​ലാറ്റിലമേരിക്കൻ ശക്തികൾക്ക് മറുപടി നൽകാനായില്ല. ​പിന്നാലെ അവസാന നിമിഷം വന്ന പെനാൽറ്റിയും ലക്ഷ്യത്തിലെത്തിച്ച് ബ്രൂണോ പോർച്ചു​ഗലിന്റെ വിജയം ഉറപ്പിച്ചു.

 ഗ്രൂപ്പ് എച്ചിലെ കരുത്തന്മാരുടെ പോരാട്ടത്തിൽ വിജയം നേടി രാജകീയമായി തന്നെ പോർച്ചു​ഗൽ പ്രീ ക്വാർട്ടറിലേക്ക് കുതിച്ചു. 

Leave A Comment