വിശാഖപട്ടണത്ത് ഇന്ത്യക്ക് നാണംകെട്ട തോൽവി
വിശാഖപട്ടണം: വാങ്കഡേയിലെ വിക്കറ്റിൽ മുറിവേറ്റ കംഗാരുക്കൾ വിശാഖപട്ടണ നടുവിൽ നാലാള് കാൺകെ ഇന്ത്യയെ തീർത്തുകളഞ്ഞു. ഓസ്ട്രേലിയയ്ക്കെ തിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് നാണംകെട്ട തോൽവി. ഇന്ത്യയുടെ 117 റൺസ് വിജയലക്ഷ്യം ഓസീസ് വിക്കറ്റ് നഷ്ടം കൂടാതെ 11 ഓവറിൽ മറികടന്നു.
അർധസെഞ്ചുറിയുമായി ഓപ്പണർമാരായ മിച്ചൽ മാർഷും (66) ട്രാവിസ് ഹെഡും (51) ഓസീസിനെ അനായാസ ജയത്തിലേക്ക് നയിച്ചു. ചെറുസ്കോർ പ്രതിരോധിക്കാനിറങ്ങിയ ഇന്ത്യക്ക് തെല്ലും ബഹുമാനം നൽകാതെ ഇരുവരും കടന്നാക്രമിക്കുകയായിരുന്നു.
Leave A Comment