ഗുസ്തി താരങ്ങളുടെ സമരം രാജ്യത്തിന്റെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിക്കും പി.ടി. ഉഷ
ന്യൂഡൽഹി: ഗുസ്തി താരങ്ങൾ ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷനെതിരെ ജന്തർ മന്തറിൽ നടത്തുന്ന സമരത്തിനെതിരെ ഇന്ത്യൻ ഒളിന്പിക്സ് അസോസിയേഷൻ പ്രസിഡന്റ് പി.ടി. ഉഷ രംഗത്ത്. സമരം രാജ്യത്തിന്റെ പ്രതിച്ഛായക്ക് മങ്ങലേൽപിക്കുമെന്ന് ഉഷ വിമർശിച്ചു.
തെരുവിൽ പ്രതിഷേധിക്കുന്നതിനുപകരം താരങ്ങൾ ഒളിന്പിക് അസോസിയേഷനെ സമീപിക്കുകയാണ് വേണ്ടതെന്നും ഉഷ വ്യക്തമാക്കി.
അതേസമയം ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ നടത്തുന്ന രാപകൽ സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. പ്രായപൂർത്തിയാകാത്ത കുട്ടി ഉൾപ്പെടെ ഏഴ് വനിതാ കായികതാരങ്ങൾ ഡൽഹി പോലീസിൽ ബ്രിജ് ഭൂഷണെതിരെ ലൈംഗിക പരാതി നൽകിയിട്ട് ആറു ദിവസം ആയിട്ടും എഫ്ഐ ആർ എടുത്തിട്ടില്ല.
Leave A Comment