അജിത് അഗാർക്കർ ഇന്ത്യൻ ടീം സെലക്ഷൻ കമ്മിറ്റി അധ്യക്ഷൻ
ന്യൂഡൽഹി: ഇന്ത്യൻ സീനിയർ ക്രിക്കറ്റ് ടീം സിലക്ഷൻ കമ്മിറ്റി ചെയർമാനായി മുൻ താരം അജിത് അഗാർക്കർ നിയമിച്ചു. അശോക് മൽഹോത്ര, സുലക്ഷണ നായിക്, ജതിൻ പരാഞ്ജ്പെ എന്നിവരടങ്ങിയ ക്രിക്കറ്റ് ഉപദേശകസമിതി ഐകകണ്ഠ്യേനയാണ് അജിതിനെ അധ്യക്ഷനായി തെരഞ്ഞെടുത്തത്.അധ്യക്ഷനായിരുന്ന ചേതൻ ശർമ ചില വിവാദ പ്രസ്താവനയെത്തുടർന്ന് ഫെബ്രുവരിയിൽ രാജിവെച്ച ഒഴിവിലാണ് 45-കാരനായ അഗാർക്കറുടെ നിയമനം. മറ്റ് അപേക്ഷർ ഉണ്ടായിരുന്നില്ല. ശിവ്സുന്ദർ ദാസ്, സുനിൽ അങ്കോള, സുബ്രതോ ബാനർജി, എസ്. ശരത് എന്നിവരാണ് സമിതിയിലുള്ളത്.
പേസ് ബൗളറായിരുന്ന അഗാർക്കർ ഇന്ത്യക്ക് വേണ്ടി 26 ടെസ്റ്റും 191 ഏകദിനവും മൂന്നു ട്വന്റി-20 മത്സരങ്ങളും കളിച്ചു. ടെസ്റ്റില്‍ 58ഉം ഏകദിനത്തില്‍ 288ഉം ട്വന്റി-20യില്‍ മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി. എല്ലാ ഫോർമാറ്റിലുമായി 1855 റൺസും നേടിയിട്ടുണ്ട്.
Leave A Comment