sports

ബാഡ്മിന്റണിൽ ഭാഗ്യ ജോഡികളായി സാത്വിക് സായിരാജും ചിരാഗ് ഷെട്ടിയും

ദില്ലി: ലോകബാഡ്മിന്റണ്‍ പുരുഷഡബിള്‍സില്‍ നേട്ടങ്ങളുടെ നിറവിലാണ് ഇന്ത്യയുടെ ഭാഗ്യ ജോഡിയായ സാത്വിക് സായിരാജും ചിരാഗ് ഷെട്ടിയും. ടോപ് സീഡുകളായ ഇന്തൊനീഷ്യന്‍ സഖ്യത്തെ തോല്‍പിച്ച് കൊറിയന്‍ ഓപ്പണ്‍ കിരീടത്തില്‍ മുത്തമിട്ടതോടെ ഇന്ത്യന്‍ ജോഡികള്‍ രചിച്ചത് പുതിയ വിജയചരിത്രമാണ്.

സാത്വിക് സായി രാജ് രാംകി റെഡ്ഢി,ചിരാഗ് ഷെട്ടി. ഉച്ഛരിക്കാന്‍ ബുദ്ധിമുട്ടുള്ള ഈ രണ്ടു പേരുകള്‍ ഏറ്റെടുത്ത് ആഘോഷമാക്കുകയാണ് ഇപ്പോള്‍ ബാഡ്മിന്റണ്‍ പ്രേമികള്‍. സമീപകാലടൂര്‍ണമെന്റുകളിലെ മിന്നും പ്രകടനങ്ങളാണ് ഇരുവരെയും അത്രയേറെ പ്രിയങ്കരരാക്കിയത്. ടോപ് സീഡുകളായ ഇന്തൊനീഷ്യന്‍ ജോഡികളെ അട്ടിമറിച്ച് നേടിയ കൊറിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിലെ കിരീടമാണ് ഇന്ത്യന്‍ ജോഡിയുടെ കരിയറിലെ ഏറ്റവും ഒടുവിലത്തെ പൊന്‍തൂവല്‍.

Leave A Comment