sports

ഇന്ത്യയ്ക്ക് ബാറ്റിങ്: ടോസ് നേടിയ ശ്രീലങ്ക ഫീൽഡിങ് തെരഞ്ഞെടുത്തു

  ദുബായ്: ഫൈനൽ മത്സരത്തിറങ്ങുന്ന ടീമുകളെ തീരുമാനിക്കപ്പെട്ട ഏഷ്യാ കപ്പ് ക്രിക്കറ്റിലെ ഇന്നത്തെ പതിനെട്ടാം മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്ക ഫീൽഡിങ് തെരഞ്ഞെടുത്തു. ഇതോടെ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും.ഇന്ത്യക്കിത് തുടർ വിജയങ്ങൾ മുന്നോട്ട് കൊണ്ടുപോകുക എന്ന ലക്ഷ്യത്തിനപ്പുറം ഇതുവരെ ശക്തമായ ബാറ്റിംഗ് പുറത്തെടുക്കാൻ കഴിയാത്ത മധ്യനിരയെ ഫൈനലിലേക്ക് ശക്തമാക്കി ഒരുക്കുക എന്ന ലഷ്യം കൂടിയുണ്ട്. ടൂർണമെന്റിൽ ശക്തമായ തുടക്കം കാഴ്ചവച്ച ശ്രീലങ്കയ്ക്ക് സൂപ്പർ ഫോറിൽ കാലിടറുന്നത്‌ ആണ്കണ്ടത്. അത് അവരെ ടൂർണമെന്റിൽ നിന്നും പുറത്താക്കി. അതേ സമയം പാകിസ്താനെതിരായ മത്സരശേഷം നടത്തിയ പ്രതികരണങ്ങളില്‍ ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവിനെതിരേ ഐസിസി നടപടി എടുത്തു . സൂര്യകുമാറിന് ഐസിസി പിഴ ചുമത്തിയതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു. പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് നല്‍കിയ പരാതിയിലാണ് ഐസിസിയുടെ നടപടി. വിഷയത്തിൽ വിശദീകരണം തേടി സൂര്യകുമാറിനെ ഐസിസി പാനൽ‌ വിളിപ്പിച്ചിരുന്നു. ഇതിന് ശേഷമാണ് ഐസിസിയുടെ തീരുമാനം.മാച്ച് ഫീയുടെ 30% ആണ് സൂര്യകുമാറിന് പിഴയായി വിധിച്ചിരിക്കുന്നത്. രാഷ്ട്രീയമായി വ്യാഖ്യാനിക്കപ്പെടാവുന്ന പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ഇന്ത്യ ടി20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനോട് ഐസിസി മാച്ച് റഫറി റിച്ചി റിച്ചാര്‍ഡ്സണ്‍ നേരത്തേ നിർദേശവും നൽകിയിരുന്നു.പാകിസ്താനെതിരായ ഗ്രൂപ്പ് റൗണ്ടിലെ ആദ്യ മത്സരം ജയിച്ചശേഷം, സൂര്യകുമാര്‍ യാദവ് വിജയം പഹല്‍ഗാം ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കും ഇന്ത്യന്‍ സേനയ്ക്കുമായി സമര്‍പ്പിക്കുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെയായിരുന്നു പാകിസ്താന്റെ പരാതി.

Leave A Comment