sports

ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് ആവേശജയം, ഗ്രൂപ്പിൽ ഒന്നാമത്

ട്വൻ്റി20 ലോകകപ്പിൽ ഇന്ത്യയ്ക്ക് മൂന്നാം ജയം. ബംഗ്ലാദേശിനെതിരെ അഞ്ചു റൺസിന്റെ ആവേശജയം. ആറ് പോയിന്റുമായി ഇന്ത്യ ഗ്രൂപ്പിൽ ഒന്നാമത്. ഇതോടെ സെമി സാധ്യത ഇന്ത്യ സജീവമാക്കി.

മഴ കളിമുടക്കിയ മത്സരത്തില്‍ തകര്‍പ്പന്‍ തുടക്കമിട്ട ബംഗ്ലാദേശിനെ അഞ്ച് റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. അവസാന ഓവര്‍ വരെ ആവേശം നീണ്ടുനിന്ന മത്സരത്തില്‍ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരമായിരുന്നു ഇന്ത്യന്‍ ജയം.

14 പന്തില്‍ നിന്ന് 25 റണ്‍സോടെ പുറത്താകാതെ നിന്ന നുറുള്‍ ഹുസൈന്‍ അവസാന പന്ത് വരെ ഇന്ത്യയെ വിറപ്പിച്ചു. “അര്‍ഷ്ദീപ് എറിഞ്ഞ അവസാന ഓവറില്‍ 20 റണ്‍സായിരുന്നു ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ നുറുള്‍ ഹുസൈനും ടസ്‌കിന്‍ അഹമ്മദിനും 14 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.”

ഇടയ്ക്ക് മഴ കളിമുടക്കിയതോടെ ബംഗ്ലാദേശിന്റെ വിജയലക്ഷ്യം 16 ഓവറില്‍ 151 റണ്‍സായി പുനര്‍നിശ്ചയിച്ചിരുന്നു. 16 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ ബംഗ്ലാദേശിന് നേടാനായത് 145 റണ്‍സ് മാത്രം.

Leave A Comment