sports

കിവീസിനെ ഏഴുവിക്കറ്റിന് തകര്‍ത്ത് പാകിസ്താൻ ഫൈനലില്‍

സിഡ്‌നി: ട്വന്റി 20 ലോകകപ്പില്‍ പാകിസ്താൻ ഫൈനലിൽ.”സെമി ഫൈനലില്‍ കരുത്തരായ ന്യൂസീലന്‍ഡിനെ ഏഴുവിക്കറ്റിന് തകര്‍ത്താണ് പാകിസ്താന്‍ ഫൈനലിലെത്തിയത്. അര്‍ധസെഞ്ചുറി നേടിയ മുഹമ്മദ് റിസ്വാനും നായകന്‍ ബാബര്‍ അസമുമാണ് പാകിസ്താന് വേണ്ടി തകര്‍പ്പന്‍ വിജയമൊരുക്കിയത്. ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 153 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പാകിസ്താന്‍ 19.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി.

പാകിസ്താന്റെ മൂന്നാം ട്വന്റി 20 ലോകകപ്പ് ഫൈനലാണിത്. 2007 ഫൈനലില്‍ ഇന്ത്യയോട് തോറ്റ് പാകിസ്താന്‍ 2009-ല്‍ കിരീടം നേടിയിട്ടുണ്ട്. മത്സരത്തില്‍ സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തിയാണ് പാകിസ്താന്‍ കിവീസിന്റെ ചിറകരിഞ്ഞത്.

Leave A Comment