sports

മമ്മൂട്ടിയും മോഹൻലാലും ഖത്തറിൽ; ഫൈനൽ നേരിൽ കാണാൻ സൂപ്പർതാരങ്ങളും

ലോകകപ്പ് ഫൈനൽ മത്സരത്തിൽ ആര് കപ്പ് ഉയർത്തും എന്നറിയാനുള്ള കാത്തിരിപ്പിലാണ് ലോകം. ഫുട്ബോൾ ആവേശത്തിന്റെ കൂടെചേരുകയാണ് മലയാളത്തിന്റെ സൂപ്പർതാരങ്ങൾ. അർജന്റീന- ഫ്രാൻസ് ഫൈനൽ പോരാട്ടം നേരിട്ടു കാണാൻ എത്തുകയാണ് മമ്മൂട്ടിയും മോഹൻലാലും.

ഖത്തര്‍ മിനിസ്ട്രിയുടെ അതിഥിയായി ആണ് മോഹന്‍ലാല്‍ ഖത്തറിലെത്തിയത്. ഫൈനൽ മത്സരം കാണാന്‍ ഖത്തറിലെത്തിയ അദ്ദേഹം ഫൈനൽ മത്സരത്തിൽ ആര് ജയിക്കുമെന്ന് പറയാനാകില്ലെന്നും മാധ്യമങ്ങളോട് പറഞ്ഞു. ‘‘ആവേശത്തിലാണ്. ആരാണ് ജയിക്കുന്നതെന്ന് പറയാൻ കഴിയില്ല. ഇതൊരു മത്സരമാണ്. അവസാന നിമിഷം എന്തും സംഭവിക്കാം. ഏറ്റവും നന്നായി കളിക്കുന്ന ടീമാണ് ജയിക്കുക’’- മോഹൻലാൽ പറഞ്ഞു.

മമ്മൂട്ടി ഫൈനൽകാണാൻ എത്തുമെന്ന് സിനിമ നിർമാതാവ് സമദ് ട്രൂത്താണ് ആരാധകരെ അറിയിച്ചത്. വിഐപി ബോക്സിൽ പ്രത്യേകമായി ക്ഷണിക്കപ്പെട്ട അതിഥികളുടെ കൂട്ടത്തിൽ മമ്മൂട്ടിയും ഉണ്ടാകുമെന്നാണ് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചത്. നേരത്തെ ഫൈനൽ കളിക്കുന്ന രണ്ട് ടീമുകൾക്കും ആശംസകൾ അറിയിച്ചുകൊണ്ട് മമ്മൂട്ടി കുറിപ്പ് പങ്കുവച്ചിരുന്നു.

Leave A Comment