പിഴ വലിയ പിഴ; ഖേദം പ്രകടിപ്പിച്ച് ബ്ലാസ്റ്റേഴ്സും ആശാനും
കൊച്ചി: ഐെസ്എൽ പ്ലേ ഓഫ് മത്സരം പൂർത്തിയാക്കാതെ കളംവിട്ടതിൽ ഖേദം പ്രകടിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സും പരിശീലകൻ ഇവാൻ വുകോമനോവിച്ചും. ട്വിറ്ററിലൂടെയാണ് ക്ലബും പരിശീലകനും ഖേദം പ്രകടിപ്പിച്ചിരിക്കുന്നത്.
സാഹചര്യത്തിന്റെ സമ്മർദത്തിന് വഴങ്ങിയെടുത്ത തീരുമാനമായിരുന്നുവെന്ന് ബ്ലാസ്റ്റേഴ്സ് പ്രസ്താവനയിൽ അറിയിച്ചു. നടപടി അനവസരത്തിലുള്ളതും നിർഭാഗ്യകരവുമായിരുന്നു. ഭാവിയിൽ ഇത്തരം പിഴവ് ആവർത്തിക്കാതിരിക്കാൻ നടപടിയെടുക്കുമെന്നും ബ്ലാസ്റ്റേഴ്സ് വ്യക്തമാക്കി. സംഭവിക്കാൻ പാടില്ലാത്ത കാര്യത്തിൽ പങ്കാളിയാകേണ്ടിവന്നതിൽ ഖേദിക്കുന്നതായി വുകോമനോവിച്ച് പറഞ്ഞു.
ഐഎസ്എൽ പ്ലേ ഓഫ് എലിമിനേറ്ററിൽ ബംഗളൂരു എഫ്സി നേടിയ ക്വിക് ഫ്രീകിക്ക് ഗോളിനെ തുടർന്നായിരുന്നു ബ്ലാസ്റ്റേഴ്സ് കളംവിട്ടത്. ഇതിനെ തുടർന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) കടുത്ത ശിക്ഷ വിധിച്ചു.
ബ്ലാസ്റ്റേഴ്സിന് നാല് കോടി രൂപ പിഴ, പരിശീലകൻ ഇവാൻ വുകോമനോവിച്ചിന് 10 മത്സര വിലക്കും അഞ്ച് ലക്ഷം പിഴയുമായിരുന്നു ശിക്ഷ. പരസ്യക്ഷ മാപണം നടത്തിയില്ലെങ്കിൽ ഇവാൻ 10 ലക്ഷ രൂപ പിഴ നൽകണം. ബ്ലാസ്റ്റേഴ്സ് ആറ് കോടിയും.
Leave A Comment