മെസിയും സൗദിയിലേക്ക്; പിഎസ്ജി വിട്ടെന്ന് സൂചന
റിയാദ്: സൂപ്പര്‍ താരം ലയണല്‍ മെസി സൗദി ക്ലബായ അല്‍-ഹിലാലിലേക്കെന്ന് സൂചന. കരാര്‍ ഒപ്പുവച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത സീസണ് മുതല്‍ 35 കാരനായ അദ്ദേഹം അല്‍-ഹിലാലിനായി ഇറങ്ങും. എന്നാല്‍ കരാര്‍ തുക എത്രയെന്ന് പുറത്തുവിട്ടിട്ടില്ല.
നിലവില്‍ പിഎസ്ജി ക്ലബിനായിട്ടാണ് മെസി കളിക്കുന്നത്. കഴിഞ്ഞയാഴ്ച സൗദി അറേബ്യയിലേക്ക് അനുവാദമില്ലാതെ യാത്ര നടത്തിയതിന് പിഎസ്ജി അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിന് ശേഷമാണ് മെസി പിഎസ്ജി വിടുന്ന ചര്‍ച്ചകള്‍ വേഗത്തിലായത്.
മറ്റൊരു സൂപ്പര്‍ താരമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും സൗദി ക്ലബിനായിട്ടാണ് നിലവില്‍ കളിക്കുന്നത്. റിക്കാര്‍ഡ് തുകയായ 400 മില്യണ്‍ യൂറോയ്ക്കാണ് (439 മില്യണ്‍ ഡോളര്‍) അദ്ദേഹം 2025വരെ അല്‍ നസര്‍ ക്ലബിന്റെ ഭാഗമായത്
Leave A Comment