സൂപ്പർ ചെന്നൈ; ഗുജറാത്തിനെ തകർത്ത് അഞ്ചാം ഐപിഎൽ കിരീടം
അഹമ്മദാബാദ്: നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ പെരിയ വിസിൽ മുഴക്കി ധോണിയും സംഘവും. ഗുജറാത്ത് ടൈറ്റന്‍സിനെ തോൽപ്പിച്ച് ചെന്നൈ സൂപ്പർ കിംഗ്സ് ഐപിഎൽ കിരീടത്തിൽ മുത്തമിട്ടു. തുടര്‍ച്ചയായ രണ്ടാം കിരീടം മോഹിച്ച് കലാശപ്പോരിനിറങ്ങിയ ഗുജറാത്തിനെ അഞ്ചുവിക്കറ്റിനാണ് ചെന്നൈ തോൽപ്പിച്ചത്.
മഴമൂലം 15 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ഗുജറാത്തിനെതിരായ 171 റണ്‍സ് വിജയലക്ഷ്യം അവസാന പന്തിലാണ് ചെന്നൈ മറികടന്നത്. അവസാന രണ്ടു പന്തിൽ 10 റൺസ് വേണമായിരുന്നു. ഒരു സിക്സും ഒരു ഫോറും നേടി രവീന്ദ്ര ജഡേജ ചെന്നൈയെ വിജയത്തിലെത്തിച്ചു. ചെന്നൈയുടെ അഞ്ചാം ഐപിഎൽ കിരീടമാണിത്.
Leave A Comment