ലോകകപ്പ് ക്രിക്കറ്റ് ഒക്ടോബർ 5 മുതൽ, സന്നാഹ മത്സരങ്ങൾ കാര്യവട്ടത്ത്
കൊച്ചി: ഏകദിന ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിന്റെ ഷെഡ്യൂള്‍ പുറത്തുവന്നു. 2023 ഏകദിന ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കും. നവംബർ 19 ഞായറാഴ്ചയാണു ഫൈനൽ പോരാട്ടം. ഒക്ടോബർ 15ന് ഇന്ത്യ– പാക്കിസ്ഥാൻ മത്സരവും അഹമ്മദാബാദിലാണ്. ഇതിനു പുറമേ ഇംഗ്ലണ്ട്– ന്യൂസീലന്‍ഡ് ഉദ്ഘാടന മത്സരം (ഒക്ടോബർ അഞ്ച്), ഇംഗ്ലണ്ട്– ഓസ്ട്രേലിയ (നവംബർ നാല്), ദക്ഷിണാഫ്രിക്ക– അഫ്ഗാനിസ്ഥാൻ (നവംബർ 10) മത്സരങ്ങളും മോദി സ്റ്റേഡിയത്തിൽ നടത്തും.
രാജ്യത്തെ പത്ത് വേദികളിലായി 48 മത്സരങ്ങൾ നടത്തും. തിരുവനന്തപുരത്തെ നേരത്തേ പരിഗണിച്ചിരുന്നെങ്കിലും ഒഴിവാക്കി. സന്നാഹ മത്സരങ്ങൾക്കുള്ള വേദിയായി തിരുവനന്തപുരത്തെയും ഗുവാഹത്തിയെയും തിരഞ്ഞെടുത്തു.
Leave A Comment