sports

ബലോന്‍ ദ് ഓര്‍ പുരസ്കാരം കരിം ബെന്‍സേമയ്ക്ക്; അലക്‌സിയ പ്യുട്ടെല്ലാസ് മികച്ച വനിതാ താരം

മികച്ച ഫുട്ബോളര്‍ക്കുള്ള ബലോന്‍ ദ് ഓര്‍ പുരസ്കാരം ഫ്രഞ്ച് സ്ട്രൈക്കര്‍ കരിം ബെന്‍സേമയ്ക്ക്. ബലോന്‍ ദ് ഓര്‍ നേടുന്ന അഞ്ചാമത്തെ ഫ്രഞ്ച് താരമാണ് അദ്ദേഹം.  റയലിനെ ചാംപ്യന്‍സ് ലീഗ്, സ്പാനിഷ് ലാലിഗ കിരീടങ്ങളിലേക്ക് നയിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. അഞ്ചുസീസണുകളിലായി ഇതുവരെ 136 ഗോളുകള്‍ നേടിയിട്ടുണ്ട്. സ്വപ്ന നേട്ടം എന്നാണ് പുരസ്കാരം നേടി ബെൻസേമ പ്രതികരിച്ചത്. 

മികച്ച വനിതാ താരത്തിനുള്ള പുരസ്കാരം ബാര്‍സിലോനയുടെ അലക്സിയ പുട്ടിയാസ് സ്വന്തമാക്കി. യുവതാരത്തിനുള്ള കോപ്പ ട്രോഫി ബാര്‍സലോനയുടെ ഗാവിക്കും, മികച്ച ഗോള്‍കീപ്പര്‍ക്കുള്ള പുരസ്കാരം റയല്‍ മാഡ്രിഡിന്‍റെ തിബോ കുര്‍റ്റോയും സ്വന്തമാക്കി. മികച്ച സ്ട്രൈക്കര്‍ ബാര്‍സിലോനയുടെ റോബര്‍ട്ട് ലെവന്‍ഡോവ്സ്കി ആണ്. ഫ്രഞ്ച് മാസികയായ ഫ്രാന്‍സ് ഫുട്ബോള്‍ നല്‍കുന്നതാണ് പുരസ്കാരങ്ങള്‍.

Leave A Comment