സ്വര്‍ണം വലിയ നിലയില്‍; വീണ്ടും റിക്കാര്‍ഡിട്ടു
കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണവില വീണ്ടും റിക്കാര്‍ഡ് നിരക്കില്‍. ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് വെള്ളിയാഴ്ച വര്‍ധന. ഗ്രാമിന് 5,665 രൂപയും പവന് 45,320 രൂപയാണ് ഇന്നത്തെ വില.
ഈ മാസം അഞ്ചിന് രേഖപ്പെടുത്തിയ പവന് 45,000 രൂപയായിരുന്നു മുമ്പ് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില. മൂന്നിന് രേഖപ്പെടുത്തിയ പവന് 43,760 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില.
Leave A Comment