ബിസിനസ്

ബൈ​ജൂ​സി​ന്‍റെ അ​ക്കൗ​ണ്ടു​ക​ൾ പ​രി​ശോ​ധി​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട് കേ​ന്ദ്രം

ന്യൂ​ഡ​ൽ​ഹി: ബൈ​ജൂ​സി​ന്‍റെ അ​ക്കൗ​ണ്ടു​ക​ൾ പ​രി​ശോ​ധി​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട് കോ​ർ​പ്പ​റേ​റ്റ് കാ​ര്യ മ​ന്ത്രാ​ല​യം. ആ​റാ​ഴ്‌​ച​യ്‌​ക്കു​ള്ളി​ൽ റി​പ്പോ​ർ​ട്ടും തേ​ടി​യി​ട്ടു​ണ്ട്. റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ, ഗു​രു​ത​ര​മാ​യ ത​ട്ടി​പ്പി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തേ​ണ്ട​തു​ണ്ടോ​യെ​ന്ന് സ​ർ​ക്കാ​ർ തീ​രു​മാ​നി​ക്കും.

എ​ന്നാ​ൽ കേ​ന്ദ്ര​ത്തി​ൽ നി​ന്നും ഒ​രു അ​റി​യി​പ്പും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് ബൈ​ജൂ​സ് അ​റി​യി​ച്ച​ത്. 'മ​ന്ത്രാ​ല​യ​ത്തി​ൽ നി​ന്ന് ബൈ​ജൂ​സി​ന് ഇ​തു​വ​രെ ഒ​രു അ​റി​യി​പ്പും ല​ഭി​ച്ചി​ട്ടി​ല്ല. പ​തി​വ് പ​രി​ശോ​ധ​ന​ക​ളി​ൽ നേ​ര​ത്തെ ത​ന്നെ അ​വ​ർ മ​ന്ത്രാ​ല​യ​ത്തി​ന് ഉ​ചി​ത​മാ​യ വി​ശ​ദീ​ക​ര​ണ​ങ്ങ​ളും വ്യ​ക്ത​ത​ക​ളും ന​ൽ​കി​യി​ട്ടു​ണ്ട്- ലീ​ഗ​ൽ മാ​നേ​ജിം​ഗ് പാ​ർ​ട്ണ​ർ സു​ൽ​ഫി​ഖ​ർ മേ​മ​ൻ പ​റ​ഞ്ഞു.

പ​രി​ശോ​ധ​ന ന​ട​ക്കു​ക​യാ​ണെ​ങ്കി​ൽ, പൂ​ർ​ണ​മാ​യും സ​ഹ​ക​രി​ക്കാ​നും ആ​വ​ശ്യ​മാ​യ എ​ല്ലാ വി​ശ​ദീ​ക​ര​ണ​ങ്ങ​ളും വ്യ​ക്ത​ത​ക​ളും ന​ൽ​കാ​നും ബൈ​ജൂ​സ് ത​യാ​റാ​ണെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

Leave A Comment