ബിസിനസ്

സംസ്ഥാനത്ത് കോഴിയിറച്ചിയ്ക്ക് വില കൂടുന്നു; ഇനിയും ഉയരാന്‍ സാധ്യത

ചൂട് കാലാവസ്ഥ ആണെങ്കിലും സംസ്ഥാനത്ത് കോഴിയിറച്ചിയ്ക്ക് വില ദിനം പ്രതി കൂടുകയാണ്. ഉല്‍പ്പാദനം കുറയുന്നതാണ് വിലക്കയറ്റത്തിന് കാരണമെന്ന് കച്ചവടക്കാര്‍ പറയുന്നു. 155രൂപയ്ക്ക് അടുത്താണ് നിലവിലെ വില. ഇത് ഇനിയും ഉയരാനുള്ള സാധ്യതയാണ് കാണുന്നത്. 

സാധാരണ ജനുവരി - ഫെബ്രുവരി മാസങ്ങളില്‍ കോഴിയിറച്ചിയ്ക്ക് വില കുറയാറാണ് പതിവ്. ചൂടു കൂടുന്നതാണ് ഒരു കാരണം. മാത്രമല്ല, പെരുന്നാള്‍ സീസണ്‍ കൂടിയാണ്. എന്നാല്‍ ഇത്തവണ പതിവ് തെറ്റിച്ച് ചിക്കന് വില ദിനംപ്രതി വര്‍ദ്ധിക്കുകയാണ്. ഉല്‍പ്പാദനം കുറയുന്നതാണ് ഇതിന് കാരണമെന്ന് കച്ചവടക്കാര്‍ പറയുന്നു. 

സാധാരണ ഈ സീസണില്‍ ഏറ്റവും കൂടുതല്‍ 130 രൂപ വരെയാണ് ചിക്കന്റെ വില വരാറുള്ളത്. എന്നാല്‍ ഇപ്പോഴത്തെ സ്ഥിതി പ്രവചനാതീതമായി തുടരുകയാണ്. വിലക്കയറ്റം കാരണം ഹോട്ടല്‍ ഉടമകളും ചിക്കന്‍ വാങ്ങുന്നതില്‍ കുറവ് വരുത്തിയിട്ടുണ്ട്. ഇതും കച്ചവടക്കാര്‍ക്ക് വലിയ തിരിച്ചടിയാണ്. കച്ചവടം കുറഞ്ഞത് ചെറുകിട കച്ചവടക്കാര്‍ക്കാണ് വലിയ തിരിച്ചടി ഉണ്ടാക്കിയിരിക്കുന്നത്.

Leave A Comment