എങ്കിലുമെന്റെ പൊന്നേ, ഈ പോക്ക് ഇതെങ്ങോട്ട്?
കൊച്ചി: ഈ മാസം തുടങ്ങിയതുമുതൽ വിലയുടെ കാര്യത്തിൽ അനുദിനം സ്വന്തം റെക്കോഡ് ഭേദിക്കുകയാണ് മഞ്ഞ ലോഹം. വെറും ഒരാഴ്ചയിൽ സ്വർണ വിലയിൽ രേഖപ്പെടുത്തിയത് അഞ്ച് ശതമാനത്തിലേറെ വർധനയാണ്. മാർച്ച് 1ന് 46,320 രൂപ ആയിരുന്നു ഒരു പവൻ സ്വർണത്തിന് വില. ഓരോ ദിവസവും വില കൂടിക്കൂടി പവന് ഇന്ന് 48,200 രൂപയിലെത്തി നിൽക്കുന്നു. ഈ മാസം തുടങ്ങി വെറും ഏഴ് ദിവസം കഴിഞ്ഞപ്പോഴേക്കും പവന് 1880 രൂപ കൂടി. മാർച്ചിലെ വില നിലവാരം ചുവടെ ചേർക്കുന്നു.
ഈ മാസം പവൻ വിലയിലുണ്ടായ വർധന
മാർച്ച് 1 : 46,320 രൂപ
മാർച്ച് 2 : 47,000 രൂപ
മാർച്ച് 3 : 47,000 രൂപ
മാർച്ച് 4 : 47560 രൂപ
മാർച്ച് 5 : 47560 രൂപ
മാർച്ച് 6 : 47760 രൂപ
മാർച്ച് 7: 48,080 രൂപ
മാർച്ച് 8: 48,200 രൂപ
പവന് 48,200 രൂപയാണെങ്കിലും ഒരു പവന്റെ ആഭരണം വാങ്ങണമെങ്കിൽ അൻപതിനായിരത്തിന് മുകളിൽ ചെലവാക്കണം. ഒരു പവന്റെ മാലയോ വളയോ വാങ്ങാൻ ജ്വല്ലറിയിൽ പോകുന്ന ഒരാൾ അന്നത്തെ വിപണി വിലയ്ക്കൊപ്പം പണിക്കൂലിയും ജി എസ് ടിയും കൂടി കൊടുത്താലേ ആഭരണം കയ്യിൽ കിട്ടൂ. താഴെക്കൊടുത്തിരിക്കുന്ന കണക്ക് നോക്കൂ. പത്ത് ശതമാനം പണിക്കൂലി ഉള്ള ഒരു പവൻ ആഭരണം വാങ്ങണമെങ്കിൽ രൂപ 54,610 എണ്ണിക്കൊടുക്കണം.
Leave A Comment