കാത്തലിക് സിറിയന്‍ ബാങ്കിൽ വീണ്ടും അഖിലേന്ത്യാ പണിമുടക്ക് ; പ്രചരണ പരിപാടികൾ ആരംഭിച്ചു
മാള : കാത്തലിക് സിറിയന്‍ ബാങ്കിൽ വീണ്ടും അഖിലേന്ത്യാ പണിമുടക്ക് പ്രഖ്യാപിച്ചു. :2022 ഫെബ്രുവരി 28, മാർച്ച് 14 തീയ്യതികളിൽ ആണ് പണിമുടക്ക്. പതിനൊന്നാം ഉഭയകക്ഷി കരാർ നടപ്പാക്കുക, ജനവിരുദ്ധ- തൊഴിലാളി വിരുദ്ധ നടപടികൾ പിൻവലിക്കുക, മുഴുവൻ താൽക്കാലിക - കരാർ - ജീവനക്കാരെയും ഐ ബി എ പ്രകാരം സ്ഥിരപ്പെടുത്തുക, ബാങ്കിൻ്റെ ജനകീയ സ്വഭാവം നില നിർത്തുക തുടങ്ങിയ ആവശ്യങ്ങളാണ് പണിമുടക്കിൽ ഉന്നയിക്കുന്നത്.
Leave A Comment