ക്രൈം

തീരദേശത്ത് ഭീതി പടർത്തിയ മോഷ്ടാവ് പോലീസ് പിടിയിൽ

കൊടുങ്ങല്ലൂർ: തീരദേശത്ത് ഭീതി പടർത്തിയ മോഷ്ടാവ് പോലീസ് പിടിയിൽ. കൊടുങ്ങല്ലൂർ,മതിലകം, കയ്പമഗലം പോലീസ് സ്റ്റേഷൻ പരിധികളിലെ തീരദേശത്ത് നിരവധി വീടുകൾ കുത്തിപ്പോളിച്ച് മോഷണം നടത്തിയ  ചാവക്കാട്  പുതുവീട്ടിൽ  മനാഫ് എന്നയാളെയാണ്  കൊടുങ്ങല്ലൂർ മതിലകം പോലീസ് പിടികൂടിയത്. 

മതിലകം എസ് എച്ച് ഒ എം കെ  ഷാജി., എസ് ഐമാരായ പി സി  സുനിൽ , സി ആര്‍ പ്രദീപ് , മുഹമ്മദ് റാഫി, പൊലീസുകാരായ ലിജു ഇയ്യാനി, ഷിഹാബ്, ബിജു, മാനുവൽ, നിഷാന്ത് എന്നിവർ ചേർന്നാണ് ഇയാളെ  പിടികൂടിയത്.

മതിലകം പൊലീസ് സ്റ്റേഷൻ പരിധിയിലെ ആല എന്ന സ്ഥലത്ത് ആലയിൽ സരോജിനി എന്നവരുടെ വീട് കുത്തി പൊളിച്ചു നടത്തിയ മോഷണത്തിൻ്റെ അന്വേഷണത്തിൻ്റെ ഇടയിലാണ് പോലീസ് പ്രതിയെ പിടികൂടുന്നത്.

Leave A Comment