ക്രൈം

കൈക്കൂലി കേസ്സിൽ തെക്കുംകര വില്ലേജ് ഓഫീസറും० വില്ലേജ് അസിസ്റ്റൻറു० വിജിലൻസ് പിടിയിൽ

വെള്ളാങ്ങല്ലൂർ: കൈക്കൂലി വാങ്ങുന്നതിനിടെ വെള്ളാങ്ങല്ലൂർ    തെക്കുംകര  വില്ലേജ് ഓഫീസർ സാദ്ദിഖും താത്ക്കാലിക ഫീൽഡ് അസിസ്റ്റൻറ് ഹാരീസും വിജിലന്‍സ് പിടിയില്‍. കോണത്തുകുന്ന് സ്വദേശിയായ ആളുടെ  സ്ഥലം  തരം മാറ്റുന്നതിനായി ഇക്കഴിഞ്ഞ  13 ന് സ്ഥലം പരിശോധനക്കായി എത്തിയ വില്ലേജ് ഓഫീസർ സാദ്ദിഖു० താത്ക്കാലിക ഫീൽഡ് അസിസ്റ്റൻറ് ഹാരീസ് എന്നിവർ ചേർന്ന്  സ്ഥലം  പരിശോധന നടത്തിയ ശേഷ० ഓൺലൈൻ ആയി ആർഡിഒ ക്ക് സമർപ്പിക്കുന്നതിനായി 3500 രൂപ ആവശ്യപ്പെടുകയുണ്ടായി. 

വില്ലേജ് ഓഫീസർ ആവശ്യപ്പെട്ട 3500.രൂപ കൈക്കൂലിയാണെന്ന് മനസ്സിലാക്കിയ പരാതിക്കാരൻ ഈ വിവര० തൃശ്ശൂർ വിജിലൻസ് ഡിവൈഎസ്പി കെസി സേതുവിനെ വിവര० അറിയിച്ചതിനെ തുടർന്ന് വിജിലൻസ് സ०ഘ० ഫിനോഫ്ത്തലിൻ പുരട്ടിയ നോട്ട് പരാതിക്കാരന് നൽകുകയു० പരാതിക്കാരൻ ഇരുവർക്കും നോട്ട് നൽകുന്ന സമയം സമീപത്തു മറഞ്ഞിരുന്ന വിജിലൻസ് സ०ഘ० വില്ലേജ് ഓഫീസ്സിൽ വച്ച് പിടികൂടുകയായിരുന്നു. ഇവർക്കെതിരെ നടപടി എടുക്കുമെന്നു० അധികൃതർ അറിയിച്ചു.

തൃശ്ശൂർ വിജിലൻസ് സ०ഘത്തിൽപ്പെട്ട കെസി സേതു, ഇൻസ്പെക്ടർ സജിത് കുമാർ, എസ്ഐ ജയകുമാർ, സിപിഒ മാരായ വിബീഷ്, സൈജു സോമൻ, ഗണേഷ്,  സുധീഷ്, അരുൺ, ലിജൊ, രഞ്ജിത്, ഡ്രൈവർ രതീഷ് എന്നിവരടങ്ങുന്ന സ०ഘമാണ് പിടികൂടിയത്.

Leave A Comment