ക്രൈം

വീഡിയോകോൾ വിളിച്ച് നടിക്കു മുന്നിൽ നഗ്നത പ്രദർശിപ്പിച്ച യുവാവ് അറസ്റ്റിൽ

കൊച്ചി: വീഡിയോകോൾ വിളിച്ച് നടിക്കു മുന്നിൽ നഗ്നത പ്രദർശിപ്പിച്ച യുവാവ് അറസ്റ്റിൽ. ഇരിങ്ങാലക്കുട താണിശേരി വെളുത്തേടത്ത് പറമ്പ് വീട്ടിൽ നിഷാന്തി(31)നെയാണ് ഇൻഫോപാർക്ക് പോലീസ് കോഴിക്കോടുനിന്ന് അറസ്റ്റ് ചെയ്ത‌ത്.

കഴിഞ്ഞ ഡിസംബർ 12 നായിരുന്നു സംഭവം. സിനിമാനടിയും നിർമാതാവുമായ യുവതി താമസിച്ച ഹോംസ്‌റ്റേയിൽ അവരുടെ ഫോൺനമ്പറും അഡ്രസൂം നൽകിയിരുന്നു. ഹോംസ്‌റ്റേ ജീവനക്കാരനായ നിഷാന്ത് പിന്നീട് ഈ ഫോൺ നമ്പർ കൈക്കലാക്കി അർധരാത്രിയിൽ എംഡിഎംഎ ഉപയോഗിച്ച ശേഷം നടിയുടെ നമ്പറിലേക്ക് വീഡിയോ കോൾ വിളിച്ചു. തുടർന്ന് ഇയാൾ തന്റെ നഗ്നത നടിക്കു മുന്നിൽ പ്രദർശിപ്പിക്കുകയായിരുന്നു.

നടിയുടെ പരാതിയിൽ ഇൻഫോപാർക്ക് പോലീസ് പ്രതിയെ അന്വേഷിച്ചു വരുകയായിരുന്നു. തുടർന്ന് കോഴിക്കോടുള്ള ഹോട്ടലിൽനിന്ന് ബുധനാഴ്ച രാത്രിയാണ് പ്രതി പിടിയിലായത്. ആ ഹോട്ടൽ ശൃംഖലയുടെ ഐടി വിഭാഗം കൈകാര്യം ചെയ്യുന്നതിലെ പ്രധാനിയായിരുന്നു നിഷാന്ത്.

നഗരത്തിലെ കുറ്റവാളികളെ പിടികൂടാനുള്ള ഓപ്പറേഷൻ ജാഗ്രതയുടെ ഭാഗ മായുള്ള ഊർജിതമായ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Leave A Comment