ക്രൈം

യുവതിയെ വിട്ടിൽ കയറി പീഢിപ്പിക്കാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ

കൊടുങ്ങല്ലൂര്‍: യുവതിയെ വിട്ടിൽ കയറി പീഢിപ്പിക്കുവാൻ ശ്രമിച്ച കേസ്സിൽ ഒളിവിൽ പോയ പ്രതി അറസ്റ്റിൽ. ലോകമലേശ്വരം പതിയാശ്ശേരി പ്രനീഷ്@ ശങ്കരൻ ( 35) ആണ് പിടിയിലായത്. ഭർത്താവിന്റെ കുട്ടുകാരനെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വീട്ടിൽ കയറി യുവതിയെ ബലാൽസംഗം  ചെയ്യുവാൻ ശ്രമിച്ച കേസ്സിലാണ് അറസ്റ്റ്. 

കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഇ.ആര്‍. ബൈജുവിന്‍റെ   നേതൃത്വത്തിൽ എസ് .ഐ സുരേഷ് , എ എസ് ഐ മുഹമ്മദ് സിയാദ്എസ് സിപിഓ   രാജൻ , സിപിഓ  ഫൈസൽ എന്നിവരാണ് പ്രതിയെ പിടി കൂടിയത്.

Leave A Comment