തലോരിൽ പട്ടാപ്പകൽ സ്കൂട്ടർ മോഷ്ടിച്ചു
പുതുക്കാട്: തലോരിൽ പട്ടാപകൽ സ്കൂട്ടർ മോഷ്ടിച്ചു.ചിറ്റിശ്ശേരി മേലേത്ത് ആൻ്റണി ജോസഫിൻ്റെ കെ.എൽ.w.1499 നമ്പറിലുള്ള ഹോണ്ട ആക്റ്റീവ സ്കൂട്ടറാണ് മോഷണം പോയത്.തലോർ സെൻ്ററിലെ ഹാർഡ് വെയർ കടയിൽ സാധനങ്ങൾ വാങ്ങാൻ നിർത്തിയിട്ട സ്കൂട്ടറാണ് നിമിഷങ്ങൾക്കകം മോഷണം പോയത്.
ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. മറ്റൊരു സ്കൂട്ടറിൽ വന്നയാൾ കടയുടെ മുൻപിൽ നിർത്തിയിട്ട സ്കൂട്ടർ മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. മോഷ്ടാവ് കൊണ്ടുവന്ന സ്കൂട്ടറും മറ്റൊരിടത്തുനിന്ന് മോഷ്ടിച്ചതാണെന്ന് പരിശോധനയിൽ കണ്ടെത്തി.ഹാർഡ് വെയർ കടയുടെ നിരീക്ഷണ ക്യാമറയിലാണ് സ്കൂട്ടർ മോഷ്ടിക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞത്.
പുതുക്കാട് പോലീസ് അന്വേഷണം ആരംഭിച്ചു.
Leave A Comment