ശ്രീനാരായണപുരത്ത് വീട്ടില്‍ അതികമിച്ചു കയറി സ്ത്രീകളെ ആക്രമിച്ചതായി പരാതി
ശ്രീനാരായണപുരം: പതിയാശ്ശേരിയിൽ വീട്ടിൽ അതിക്രമിച്ച് കയറി സ്ത്രീകളെ ആക്രമിക്കുകയും ആധാരമുൾപ്പടെയുള്ള രേഖകൾ കവരുകയും ചെയ്തതായി പരാതി. പതിയാശ്ശേരി ചാലിൽ കൊച്ചുമോളുടെ വീട്ടിലാണ് സംഭവം. തങ്ങളുടെ മൂത്ത സഹോദരിയുടെ ഭർത്താവാണ് അതിക്രമം നടത്തിയതെന്ന് കൊച്ചുമോളുടെ മക്കൾ പറഞ്ഞു.
സാമ്പത്തിക ഇടപാടിൻ്റെ പേരിലായിരുന്നു അക്രമം. കിടപ്പു രോഗിയായ കൊച്ചുമോളുടെ മുന്നിൽ വെച്ച് തങ്ങളെ കൈയ്യേറ്റം ചെയ്യുകയും, പെട്ടിയിൽ സൂക്ഷിച്ചിരുന്ന ആധാരം എടുത്ത് കൊണ്ടു പോകുകയും ചെയ്തതായി കൊച്ചുമകളുടെ മക്കളായ ഫാത്തിമയും, സുമയ്യയും പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് കൊച്ചുമോളുടെ മകളുടെ ഭർത്താവ് എറണാകുളം സ്വദേശി ഷക്കീർ ഹുസൈനെതിരെ മതിലകം പൊലീസിൽ പരാതി നൽകി.
Leave A Comment