88 കാരനെ പരിചരിക്കാനെത്തി ലൈംഗിക പീഡനത്തിനിരയാക്കി; 67 കാരൻ പിടിയിൽ
മാള : 88 വയസ്സുള്ള വയോധികനെ പരിചരിക്കാനായി നിന്ന് ലൈംഗീകമായി പീഡിപ്പിച്ച കേസിൽ പുത്തൻച്ചിറ സദനം ചക്കാലക്കൽ മത്തായി (67) എന്നയാളെ മാള പോലീസ് എസ് എച്ച് ഒ സജിൻ ശശിയും സംഘവും അറസ്റ്റ് ചെയ്തു.ഇക്കഴിഞ്ഞ ജനുവരി ഒന്നാം തിയ്യതിയാണ് കേസിനാസ്പദമായ സംഭവം. വാർദ്ധക്യ സഹജമായ അസുഖത്തേ തുടർന്ന് കിടപ്പിലായ വയോധികനെ പരിചരിക്കുന്നതിനാണ് വിദേശത്തുള്ള മക്കൾ മത്തായിയെ ചുമതലപ്പെടുത്തിയിരുന്നത്. വീട്ടിൽ കിടപ്പുരോഗിയായ വയോധികനും മത്തായിയുമാണ് ഉണ്ടായിരുന്നത്. അവശനിലയിലായ വയോധികനെ ചികിത്സക്കായി ആശുപ്പത്രിയിൽ അഡ്മിറ്റ് ചെയ്തിരുന്നു. പിന്നീട് മുറിയിലെ സി സി ടി വി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ജോലിക്കാരൻ വയോധികനെ ലൈംഗികമായിപീഡിപ്പിക്കുന്നതും ദേഹോപദ്രവ മേൽപ്പിക്കുന്നതുമായ കാഴ്ച്ചകൾ,പോലീസിന് ലഭിച്ചത്.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. എസ് ഐമാരായ വി വി വിമൽ, സി കെ സുരേഷ്, ചന്ദ്രശേഖരൻ എന്നിവരാണുണ്ടായിരുന്നത്.
Leave A Comment