മാളയില്‍ പട്ടാപ്പകല്‍ ബൈക്കില്‍ എത്തിയ ആള്‍ യുവതിയെ ഇടിച്ചിട്ട ശേഷം മാല കവര്‍ന്നു
മാള: മാളയില്‍ പട്ടാപ്പകല്‍ ബൈക്കില്‍ എത്തിയ ആള്‍ യുവതിയെ ഇടിച്ചിട്ട ശേഷം മാല കവര്‍ന്നു. മാള - നെയ്തക്കുടി റോഡിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം. നെയ്തക്കുടി കാട്ടിപറമ്പിൽ അനീഷിന്റെ ഭാര്യ ആതിരയുടെ ഒരു പവന്റെ താലിമാലയാണ് മോഷ്ടാവ് കവര്‍ന്നത്.റോഡിലൂടെ നടന്നു പോവുകയായിരുന്ന ആതിരയെ പിന്നില്‍ നിന്നും ബൈക്കില്‍ എത്തിയ ആള്‍ ഇടിച്ചു വീഴ്ത്തിയ ശേഷം മാല പൊട്ടിച്ചു കടന്നു കളയുകയായിരുന്നു.
Leave A Comment