ക്രൈം

ഇസ്രായേലില്‍ ജോലി വാഗ്ദാനം നല്കി ലക്ഷങ്ങള്‍ തട്ടി; പ്രതി അറസ്റ്റില്‍

കൊരട്ടി: ഇസ്രായേലില്‍ ജോലി  വാഗ്ദാനം നല്കി ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ഒരാളെ കൊരട്ടി പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് പറളി സ്വദേശി മടമ്പത്ത് പ്രിഥുരാജ്(48)ആണ് അറസ്റ്റിലായത്. മനുഷ്യകടത്തുള്‍പ്പെടെ ഇയാളുടെ പേരില്‍ കേരളത്തിലെ വിവിധ സ്റ്റേഷനുകളില്‍ നിരവധി കേസുകളുണ്ടെന്ന് പോലീസ് അറിയിച്ചു. 

മേലൂര്‍ സ്വദേശിനിയായ ഒരു യുവതിയുടെ പരാതിയിലാണ് ഇപ്പോള്‍ അറസ്റ്റ്. ഇസ്രായിലേക്ക് വിസ തരപ്പെടുത്താമെന്ന് വിശ്വസിപ്പിച്ച് അഞ്ചര ലക്ഷം രൂപ കൈപറ്റി ജോര്‍ദ്ദാന്‍, ഈജിപ്റ്റ് എന്നിവിടങ്ങളില്‍ കറക്കി ഡല്‍ഹിയില്‍ കൊണ്ടാക്കി പ്രതി മുങ്ങിയെന്നാണ് പരാതി. 

എസ്എച്ച്ഒ ബി .കെ അരുണിന്റെ നേതൃത്വത്തില്‍ സമാനകേസില്‍ ആലുവ ജയിലില്‍ കഴിയുന്ന പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി.

Leave A Comment