എടവിലങ്ങിൽ ഭർത്താവ് ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ചു; അറസ്റ്റില്‍
കൊടുങ്ങല്ലൂര്‍: എടവിലങ്ങിൽ ഭർത്താവ് ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ചു. എടവിലങ്ങ് കർഷക റോഡിൽ പാറക്കൽ ലാലുവിൻ്റെ ഭാര്യ രാഖി (35)ക്കാണ് കുത്തേറ്റത്.ഇവരെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഭർത്താവ് ലാലുവിനെ കൊടുങ്ങല്ലൂർ പൊലീസ്കസ്റ്റഡിയിലെടുത്തു.
ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു സംഭവം.
14 വർഷം മുൻപ് വിവാഹിതരായ ഇവർ 3 കുട്ടികളുമൊത്ത് എടവിലങ്ങ് കർഷ റോഡിൽ വാടകയ്ക്ക് താമസിച്ചു വരികയായി രുന്നു. ലാലു ഭാര്യയുമായി വഴക്കിട്ട് 6 മാസത്തോ ളമായി കൊടുങ്ങല്ലൂരിൽ വടകയ്ക്ക് റൂമെടുത്ത് താമസിക്കകയാരുന്നു. കുറച്ച് നാളായി ഭർത്താവിന്റ ഭീഷണി ഭയന്ന് രാത്രികാലങ്ങളിൽ അയൽപക്കത്തെ വീടുകളിലാണ് രാഖിയും കുട്ടികളും കിടന്നിരുന്നത് .
വെളുപ്പിന്ന് കർഷക റോഡിലുള്ള വീട്ടിൽ ഒളിച്ചിരുന്ന പ്രതി രാവിലെ വീട്ടിലേക്ക് കയറി വന്ന രാഖിയെ കയ്യിൽ കരുതിയിരുന്ന കത്തികൊണ്ട് മാരകമായി കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാഖി മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ചികിൽസയിലാണ്. ബന്ധുക്കൾ ലാലുവിനെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. കൊടുങ്ങല്ലൂരിലെ വസ്ത്രവ്യാപാര കേന്ദ്രത്തിലെ സെയിൽസ് ഗേളാണ് രാഖി.
Leave A Comment