ക്രൈം

പതിനഞ്ച് ലക്ഷത്തിൻ്റെ മയക്കുമരുന്നുമായി യുവതിയും യുവാവും പിടിയിൽ

അങ്കമാലി: പതിനഞ്ച് ലക്ഷം രൂപ വില വരുന്ന മയക്കുമരുന്നുമായി അന്യസംസ്ഥാനക്കാരായ യുവതിയും യുവാവും അറസ്റ്റിൽ.പശ്ചിമ ബംഗാള്‍ സ്വദേശികളായ മിലണ്‍ മഞ്ചല്‍ (30), സെലീന ബീബി (30) എന്നിവരാണ് എക്സൈസ് സംഘത്തിന്റെ വലയില്‍ കുരുങ്ങിയത്.ഇവരുടെ പക്കല്‍ നിന്നും 50 ഗ്രാം ഹെറോയിനാണ് പിടികൂടിയത്.

ഓണാഘോഷത്തോടനുബന്ധിച്ച്‌ കേരളത്തിലേക്ക് വ്യാപകമായി മയക്കുമരുന്ന് കടത്തുന്നതായി സൂചന ലഭിച്ചതിനെ തുടര്‍ന്ന് അങ്കമാലിയിലും പരിസര പ്രദേശങ്ങളിലും നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.

Leave A Comment