മയക്കുമരുന്നുമായി നാലുപേർ പോലീസ് പിടിയിൽ
കാട്ടൂർ: കാറളം പുല്ലത്തറയിൽ നിന്നും അതിമാരക സിന്തറ്റിക് മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവുമായി നാലുപേർ പോലീസ് പിടിയിൽ. വധശ്രമം, പിടിച്ചുപറി കേസിലെ പ്രതിയടക്കം നാലുപേരെയാണ് തൃശൂർ റൂറൽ ഡാൻസാഫ് ടീമും കാട്ടൂർ പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. കാറളം പുല്ലത്തറ പെരുന്പിള്ളി വീട്ടിൽ സുമേഷ(44), ആനന്ദപുരം ഞാറ്റുവെട്ടി വീട്ടിൽ അനുരാജ്(25), എടത്തിരിഞ്ഞി അരിന്പുള്ളി വീട്ടിൽ നിധിൻ(30), വെള്ളാങ്ങല്ലൂർ വെളുത്തേരി വീട്ടിൽ നൗഫൽ(34)എന്നിവരാണ് പിടിയിലായത്.
ഈസ്റ്റർ, വിഷു സീസണിൽ യുവാക്കൾക്ക് വില്പന നടത്തുന്നതിനായി കൊണ്ടുവന്ന മയക്കുമരുന്ന് ആണ് പിടികൂടിയത്.
പിടിയിലായ പ്രതികളിൽ സുമേഷ് നേരത്തെ വധശ്രമം, പിടിച്ചുപറി കേസിലെ പ്രതിയും അനുരാജ് കൊടകര, പുതുക്കാട്, ആളൂർ പോലീസ് സ്റ്റേഷനുകളിലെ വിവിധ ക്രിമിനൽ കേസുകളിലെയും പ്രതിയാണ്. പിടിയിലായ പ്രതികൾക്ക് മയക്കുമരുന്ന് കിട്ടിയതിന്റെ ഉറവിടവും വില്പന നടത്തിയ ആളുകളെയും കുറിച്ച് ഉൗർജിതമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Leave A Comment