ക്രൈം

വൈദികൻ അറസ്റ്റിലായ പോക്‌സോ കേസ്; അന്വേഷണ കമ്മീഷനെ നിയോഗിച്ച് സഭ

കൊച്ചി: പോക്‌സോ കേസില്‍ വൈദികന്‍ അറസ്റ്റിലായ സംഭവത്തില്‍ അന്വേഷണ കമ്മീഷനെ നിയമിച്ച് ഓര്‍ത്തഡോക്‌സ് സഭ. വെള്ളിയാഴ്ചയാണ്‌ 15 വയസുള്ള പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയതിന് ഓര്‍ത്തഡോക്‌സ് സഭാ വൈദികന്‍ ശെമവൂന്‍ റമ്പാനെ (77) പോലീസ് അറസ്റ്റ് ചെയതത്. ഏപ്രില്‍ മൂന്നിനാണ് കേസിന് ആസ്പദമായ സംഭവം.

മൂന്ന് അംഗങ്ങളുള്ള കമ്മീഷനെയാണ് നിലവില്‍ സഭ നിയമിച്ചിരിക്കുന്നത്. ഇവര്‍ മേയ് 15-നകം റിപ്പോര്‍ട്ട് നല്‍കണമെന്നും സഭാ നേതൃത്വം നിര്‍ദേശം നല്‍കി.

അറസ്റ്റിലായതിനെ തുടര്‍ന്ന് ഇയാളെ വൈദിക ശുശ്രൂഷയില്‍ നിന്നും സഭ വിലക്കിയിരുന്നു. ഇതുസംബന്ധിച്ചുള്ള കല്പന കാതോലിക്ക ബാവ വെള്ളിയാഴ്ച പുറത്തിറക്കി. ഇത്തരം കാര്യങ്ങള്‍ മോശം പ്രവണതയാണ്. ഇത് സഭയ്ക്ക് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും കല്പനയില്‍ പറയുന്നു.

Leave A Comment