ക്രൈം

മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടി; മാളയിൽ രണ്ടുപേർ അറസ്റ്റിൽ

മാള: മുക്കുപണ്ടം പണയം വെച്ചു പണം തട്ടിയ കേസിൽ രണ്ടു പേർ അറസ്റ്റിൽ.മാളയിലെ യുണൈറ്റഡ് ഫൈനാൻസ് എന്ന സ്ഥാപനത്തിൽ 62 ഗ്രാം മുക്കുപണ്ടം പണയം വെച്ച് രണ്ട് ലക്ഷത്തി അറുപതിനായിരം രൂപ തട്ടിയെടുത്ത കേസിലാണ്  അറസ്റ്റ് ചെയ്തത്. 

കരുവിലശേരി ആറ്റാശ്ശേരി വീട്ടിൽ  ജെമിനി കൃഷ്ണയെയും പുത്തൻചിറ പയ്യപ്പിള്ളി വീട്ടിൽ ജോയിയെയുമാണ്   മാള പോലിസ് അറസ്റ്റ് ചെയ്തത്.
പ്രതികളെ കോടതിയിൽ ഹാജരാക്കി.

Leave A Comment