കൊല്ലത്ത് വീട്ടമ്മ ഭർത്താവിനെ അടിച്ചുകൊന്നു
കൊല്ലം: കടയ്ക്കലിൽ വീട്ടമ്മ ഭർത്താവിനെ അടിച്ചുകൊന്നു. വെള്ളാർവട്ടം സ്വദേശി സജു (59) ആണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് സജുവിന്റെ ഭാര്യ പ്രിയങ്കയെ പോലീസ് കസ്റ്റഡിയിലെടുത്തു.
കുടുംബപ്രശ്നങ്ങളാണ് സംഘർഷത്തിൽ കലാശിച്ചത്. ഒന്നരവർഷമായി സജുവും പ്രിയങ്കയും അകന്നുകഴിയുകയാണ്. വാടകവീടുകളിലെത്തി പ്രിയങ്കയെ സജു ശല്യം ചെയ്യുന്നത് നിത്യസംഭവമായിരുന്നു.
ഇന്ന് മദ്യപിച്ചെത്തിയ സജു പ്രിയങ്കയുമായി വഴക്കുണ്ടാക്കി. സംഘർഷത്തിനിടെ മമ്മട്ടി ഉപയോഗിച്ച് പ്രിയങ്ക സജുവിന്റെ തലയ്ക്കടിക്കുകയായിരുന്നു. നാട്ടുകാരും പോലീസും എത്തിയാണ് സജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ എത്തുന്നതിനു മുൻപ് തന്നെ മരിച്ചിരുന്നു.
Leave A Comment