ക്രൈം

ഒ​മ്പതു​കാ​ര​നു പീ​ഡ​നം: മാള പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ യു​വാ​വി​നു 11 വ​ർ​ഷം ത​ട​വും പി​ഴ​യും

ഇ​രി​ങ്ങാ​ല​ക്കു​ട: ഒ​ന്പ​തു വ​യ​സു​കാ​ര​നാ​യ ബാ​ല​നു​നേ​രെ​യു​ണ്ടാ​യ ലൈം​ഗി​ക പീ​ഡ​ന​ത്തി​ൽ പ്ര​തി​യാ​യ 39 കാ​ര​ന് ത​ട​വും പി​ഴ​യും ശി​ക്ഷ. 11 വ​ർ​ഷം ത​ട​വും 20,000 രൂ​പ പി​ഴ​യു​മാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. എ​റ​ണാ​കു​ളം വ​ട​ക്കേ​ക്ക​ര ആ​ലും​തു​രു​ത് സ്വ​ദേ​ശി പു​തു​മ​ന വീ​ട്ടി​ൽ ഷൈ​ൻ​ഷാ​ദി​നെ​യാ​ണ് ഇ​രി​ങ്ങാ​ല​ക്കു​ട ഫാ​സ്ട്രാ​ക്ക് സ്പെ​ഷ​ൽ കോ​ട​തി (പോ​ക്സൊ) ജ​ഡ്ജ് കെ.​പി. പ്ര​ദീ​പ് ശി​ക്ഷി​ച്ച​ത്.

മാ​ള പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്പെ​ഷൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ കെ.​എ​ൻ. സി​നി​മോ​ൾ ഹാ​ജ​രാ​യി. പി​ഴ​ത്തു​ക അ​ട​ക്കാ​ത്ത പ​ക്ഷം നാ​ലു മാ​സ​വും കൂ​ടി ശി​ക്ഷ അ​നു​ഭ​വി​ക്ക​ണം. പി​ഴ​തു​ക അ​തി​ജീ​വി​ത​ന് ന​ൽ​കാ​ൻ കോ​ട​തി​വി​ധി​ച്ചു.

Leave A Comment