പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പിഡീപ്പിച്ചു; 74 കാരന് 5 വർഷം തടവും പിഴയും ശിക്ഷ
തൃശ്ശൂര്‍: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പിഡീപ്പിച്ച കേസില്‍ ചേര്‍പ്പ് തെക്കുംപുറം വീട്ടില്‍ അക്ബര്‍ (74) എന്നയാളെ തൃശ്ശൂര്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ പോക്സോ കോടതി ജഡ്ജ് ജയ പ്രഭു 5 വര്‍ഷം തടവിനും, 25000 രൂപ പിഴയായും ശിക്ഷ വിധിച്ചു.വീടിനു മുന്‍വശം റോഡരികില്‍ ഇട്ടിരുന്ന കോണ്‍ക്രീറ്റ് പോസ്റ്റില്‍ ഇരിക്കുകയായിരുന്ന മൈനാറായി ആണ്‍കുട്ടിയെ പിഡീപ്പിച്ചതിനാണ് ശിക്ഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.എ.സുനിത കോടതിയില്‍ ഹാജരായി.
ചേര്‍പ്പ് പോലിസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടറായിരുന്ന അനൂപ് കേസ് രജിസ്റ്റര്‍ ചെയ്ത കേസ്സില്‍ സര്‍ക്കിള്‍ ഇൻസ്‌പെക്ടർ ആയിരുന്ന ടി.വി ഷിബുവാണ് പ്രതിയെ അറസ്റ്റ് ചെയ്ത് അന്വേഷണം പൂര്‍ത്തയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
Leave A Comment