ക്രൈം

ഭാര്യയെ കഴുത്ത് ഞെരിച്ചുകൊന്ന കേസ് : പ്രതിക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ

ഇരിങ്ങാലക്കുട: ഭാര്യയെ കഴുത്തു കൊന്ന ഭർത്താവിനെ ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും. മക്കളുടെ കൺമുന്നിൽ വച്ച് അമ്മയെ കഴുത്തുചരിച്ചു കൊലപ്പെടുത്തിയ കേസിലാണ് വടക്കേക്കര ആലംതുരുത്ത് പുതുമന വീട്ടിൽ ഷൈൻ ഷാദിന് ഇരിഞ്ഞാലക്കുട അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് വിനോദ് കുമാർ ശിക്ഷ വിധിച്ചത്. പിഴക്കുകയായ ഒരുലക്ഷം രൂപ അടക്കാത്ത പക്ഷം ഒരു വർഷം അധികതടവിനും കോടതി ശിക്ഷ വിധിച്ചു

 2020 സെപ്റ്റംബർ 24 നാണ് കെ സി ആസ്പദമായ സംഭവം നടന്നത്. ഷൈൻ ഷാദിന്റെ ഭാര്യയായ റഹ്മത്തിന് പരപുരുഷന്മാരുമായി ബന്ധമുണ്ട് എന്ന സംശയത്തിലും സ്വന്തം മകനെ ലൈംഗിക അതിക്രമം നടത്തുന്നത് ഭാര്യ തടഞ്ഞതിനാലും ഉള്ള വൈരാഗ്യത്തോടെയാണ് വാടകയ്ക്ക് താമസിച്ചിരുന്ന പുത്തൻചിറയിലെ പിണ്ടാണിയിലെ വാർക്ക വീടിന്റെ ഹാളിനുള്ളിൽ വച്ച് റഹ്മത്തിനെ കഴുത്ത് തിരിച്ചു കൊന്നത്.

 മാള പോലീസ് എസ് എച്ച് വി സജിൻ ശശി രജിസ്റ്റർ ചെയ്ത കേസിൽ പ്രോസിക്യൂഷൻ 28 സാക്ഷികളെ വിസ്തരിക്കുകയും 72 രേഖകൾ ഹാജരാക്കുകയും ചെയ്തിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പി ജെ ജോബി അഡ്വക്കേറ്റ് മാരായ ജിഷ ജോബി മുസാഫർ അഹമ്മദ് എന്നിവർ ഹാജരായി.

Leave A Comment