സ്വർണ വ്യാപാരിയെ ആക്രമിച്ച് പണം തട്ടിയ കേസ്: അർജുൻ ആയങ്കി അറസ്റ്റിൽ
പാലക്കാട്: സ്വർണ വ്യാപാരിയെ ആക്രമിച്ച് പണം തട്ടിയ കേസിൽ അർജുൻ ആയങ്കി അറസ്റ്റിൽ. പാലക്കാട് മീനാക്ഷിപുരം പോലീസ് തിങ്കളാഴ്ച പുലർച്ചെ പൂനെയിൽ നിന്നാണ് അർജുൻ ആയങ്കിയെ കസ്റ്റഡിയിലെടുത്തത്.മീനാക്ഷിപുരത്തുള്ള വ്യാപാരിയിൽ നിന്നു 75 പവൻ സ്വർണവും മൂവായിരം രൂപയും മൊബൈല്‍ ഫോണുമാണ് അർജുൻ ആയങ്കിയും സംഘവും തട്ടിയെടുത്തത്. കവര്‍ച്ചയ്ക്കുശേഷം സംഘം സ്വര്‍ണം വീതം വച്ച് വ്യത്യസ്ത സ്ഥലങ്ങളിലേക്ക് രക്ഷപ്പെടുകയായിരുന്നു.
കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ 11 പാർട്ടി പ്രവർത്തകർ കേസിൽ അറസ്റ്റിലായിരുന്നു.
Leave A Comment