നാല് വയസുകാരിക്ക് പീഡനം; ശീതളപാനീയം നല്കി പ്രലോഭിപ്പിച്ചെന്ന് പോലീസ്
മലപ്പുറം: ചേളാരിയില്‍ നാല് വയസുകാരി പീഡനത്തിനിരയായ സംഭവത്തില്‍ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. മധ്യപ്രദേശ് സ്വദേശിയായ ഇയാളെ ദ്വിഭാഷിയുടെ സഹായത്തോടെ പോലീസ് ചോദ്യം ചെയ്തു.
അന്യസംസ്ഥാന തൊഴിലാളികളുടെ കുട്ടിയാണ് പീഡനത്തിന് ഇരയായത്. കുട്ടി പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ കുട്ടിയുടെയും അമ്മയുടെയും മൊഴി രേഖപ്പെടുത്തിയെന്ന് തിരൂരങ്ങാടി എസ്എച്ച്ഒ കെ.ടി.ശ്രീനിവാസന് അറിയിച്ചു.
ശീതളപാനീയം നല്കി പ്രലോഭിപ്പിച്ചാണ് ഇയാള്‍ കുഞ്ഞിനെ കൊണ്ടുപോയത്. ഇയാള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലം ഉണ്ടോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
വ്യാഴാഴ്ചയാണ് സംഭവം. കുട്ടിയെ കളിപ്പിക്കാനെന്ന വ്യാജേന തന്റെ താമസ സ്ഥലത്തേക്ക് പ്രതി കൊണ്ടുപോവുകയായിരുന്നു. പിന്നീട് കുട്ടിയുടെ നിലവിളി കേട്ട് സ്ഥലത്തെത്തിയ മാതാപിതാക്കള്‍ വിവരം തിരൂരങ്ങാടി പോലീസില്‍ അറിയിക്കുകയായിരുന്നു.
Leave A Comment