പ്രകൃതിവിരുദ്ധ പീഡനം; മദ്രസ അധ്യാപകൻ പിടിയിൽ
ചാവക്കാട്: പുത്തൻ കടപ്പുറം പള്ളിയിൽ മതപഠനത്തിനെത്തിയ കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ അധ്യാപകൻ പിടിയിൽ. കോഴിക്കോട് കല്ലായി പന്നിയങ്കര മുഹമ്മദ് നജ്മുദ്ദീ(27)നെയാണ് ചാവക്കാട് എസ്എച്ച്ഒ വിപിൻ കെ. വേണുഗോപാലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.കേസെടുത്തതിനെ തുടർന്ന് അജ്മീർ, മഹാരാഷ്ട്ര, ബീഹാർ, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി നാട്ടിൽ തിരിച്ചെത്തിയപ്പോഴാണ് കോഴിക്കോടുവച്ച് അറസ്റ്റ് ചെയ്തത്. എസ്ഐ ബിജു പട്ടാന്പി, സിപിഒ മാരായ ഇ.കെ. ഹംദ്, മെൽവിൻ, വിനോദ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
Leave A Comment