സൗഹൃദം സ്ഥാപിച്ച ശേഷം ഭീഷണിപ്പെടുത്തി പണംതട്ടുന്ന സംഘം പിടിയിൽ
നെടുമ്പാശേരി: സൗഹൃദം സ്ഥാപിച്ച ശേഷം ഭീഷണിപ്പെടുത്തി പണംതട്ടുന്ന സംഘം പിടിയിൽ. കൊല്ലം ചവറ കൊറ്റൻകുളങ്ങര അരുൺ ഭവനിൽ അപർണ(34), നീണ്ടകര പുത്തൻതുറ മേടയിൽ ആരോമൽ(24), പുത്തൻതുറ വടക്കേറ്റത്തിൽ അനന്ദു (24), പുത്തൻതുറ കടുവിങ്കൽ ഗൗതം കൃഷ്ണ(23) എന്നിവരെയാണ് നെടുമ്പാശേരി പോലീസ് പിടികൂടിയത്.നെടുമ്പാശേരി സ്വദേശിയുമായി സൗഹൃദം സ്ഥാപിച്ച ശേഷം 18 ലക്ഷം രൂപയാണ് നാൽവർ സംഘം തട്ടിയത്. വീടുപണിയുടെ ആവശ്യം പറഞ്ഞാണ് ആദ്യം ഇവർ തുക കടം വാങ്ങിയത്. ഈ പണം തിരികെ ചോദിച്ചപ്പോൾ വ്യാജരേഖ ചമച്ചും, സമൂഹ മാധ്യമങ്ങൾ വഴി അശ്ലീല സന്ദേശങ്ങളയച്ചും ഭീഷണിപ്പെടുത്തുകയായിരുന്നു. 18 ലക്ഷം തട്ടിയെടുത്തു സംഘം പിന്നീടും ഭീഷണി തുടർന്നപ്പോഴാണ് നെടുമ്പാശേരി പോലീസിൽ പരാതി നൽകിയത്. കൂടുതൽ പേരിൽനിന്ന് ഇവർ പണം തട്ടിയിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.
Leave A Comment