ക്രൈം

എം ഡി എം എയുമായി യുവാവ് മാള പോലീസിന്റെ പിടിയിൽ

മാള : രണ്ട് ഗ്രാം എം.ഡി.എം.എ.യുമായി യുവാവിനെ മാള പോലീസ് അറസ്റ്റ് ചെയ്തു. അന്നമനട വലിയവീട്ടിൽ ഫുആദി(33)നെയാണ് അന്നമനടയിൽ നിന്ന് അറസ്റ്റ് ചെയ്തത്. നിർത്തിയിട്ടിരുന്ന കാറിൽ എം.ഡി.എം.എ.യുമായി ഇരിക്കുമ്പോഴായിരുന്നു പോലീസ് പിടികൂടിയത്.

കാറും കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാത്രി ഏഴരയോടെയാണ് പോലീസ് പരിശോധന നടത്തിയത്.

എസ്.ഐ. മാരായ നീൽ ഹെക്റ്റർ ഫെർണാണ്ടസ്, സി.കെ. സുരേഷ്, സീനിയർ സി.പി.ഒ. പി.എ. അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Leave A Comment