പെൺകുട്ടിക്കുനേരെ ലൈംഗീകാതിക്രമം;11 വർഷം കഠിനതടവും 80,000 രൂപ പിഴ ശിക്ഷയും
.ചാലക്കുടി: പെൺകുട്ടിക്കുനേരെ ലൈംഗീകാതിക്രമം നടത്തിയ ഓട്ടോ ഡ്രൈവർക്ക് 11 വർഷം കഠിനതടവും 80000/- രൂപ പിഴ ശിക്ഷയും വിധിച്ചു. ചാലക്കുടി - മലക്കപ്പാറയിലേക്ക് വനത്തിലൂടെ റോഡുവഴിയുള്ള യാത്രയ്ക്കിടെ പെൺകുട്ടിക്കുനേരെ ലൈംഗീകാതിക്രമം നടത്തിയ കേസിലാണ് വെറ്റിലപ്പാറ പുത്തൻവീട്ടിൽ മണികണ്ഠനെ വിവിധ വകുപ്പുകളിലായി 11 വർഷം കഠിനതടവും എൺപതിനായിരം രൂപ പിഴയും വിധിച്ചത്.പിഴ ഒടുക്കിയില്ലെങ്കിൽ 6 മാസം അധികകഠിനതടവിനും ചാലക്കുടി അതിവേഗ പ്രത്യേക പോക്സോ കോടതി സ്പെഷ്യൽ ജഡ്ജി ഡോണി തോമസ് വർഗീസ് ശിക്ഷിച്ചു. പിഴതുക ഈടാക്കി അതിജീവിതയ്ക്കു നൽകാനും കോടതി നിർദ്ദേശിച്ചു. അതിജീവിതയുടെ പുനരധിവാസത്തിനായി മതിയായ നഷ്ടപരിഹാരം ലഭ്യമാക്കാൻ ജില്ലാ നിയമ സഹായ അതോറിറ്റിക്ക് കോടതി നിർദ്ദേശം നൽകി.
മലക്കപ്പാറ മുൻ സബ്ബ് ഇൻസ്‌പെക്ടർ ആയിരുന്ന ടി.ബി. മുരളി,എ.എസ്ഐ ജെയ്സൺ ജോസഫ് എന്നിവരാണ് കേസന്വേഷിച്ചത്. പ്രോസീക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ അഡ്വക്കേറ്റ് ടി. ബാബുരാജ് ഹാജരായി.
Leave A Comment