ക്രൈം

സോഷ്യൽ മീഡിയ വഴി പെൺകുട്ടിയെ പരിചയം: പീഡനം ,ഭീഷണി; ഒടുവില്‍ അറസ്റ്റില്‍

കൊടുങ്ങല്ലൂർ: സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. ചേരമാൻ വാഴക്കാലയിൽ സുൽഫിക്കറിനെയാണ് കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്.

പ്രതി ഇൻസ്റ്റഗ്രാം വഴി പെൺകുട്ടിയുമായി അടുപ്പത്തിലാവുകയും, തുടർന്ന് പെൺകുട്ടിയുടെ വീട്ടിൽ വച്ച് ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇൻസ്പെക്ടർ ബൈജു ഇ.ആർ ന്റെ നേതൃത്വത്തിൽ, എസ്.ഐ സെബി എം.വി, എ.എസ്.ഐ മിനി പി.എ, സി.പി.ഒ അനസ് എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Leave A Comment