കൊച്ചിയിൽ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ
എറണാകുളം: നഗരത്തിലെ ലോഡ്ജ് മുറിയിൽ നിന്ന് എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിലായി. പാലക്കാട് പട്ടാമ്പി സ്വദേശികളായ മണികണ്ഠൻ(21), രോഹിത് (21) എന്നിവരെയാണ് എറണാകുളം നോർത്ത് പോലീസ് പിടികൂടിയത്.
കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എ. അക്ബറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എറണാകുളം നോർത്ത് സെന്റ് ബെനഡിക്ട് റോഡിൽ പ്രവർത്തിക്കുന്ന ലോഡ്ജിൽ നടത്തിയ പരിശോധനയിലാണ് യുവാക്കൾ പിടിയിലായത്. ഇവരുടെ പക്കൽ നിന്ന് 2.60 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
Leave A Comment