ക്രൈം

വിയ്യൂരില്‍ ജയിലറെ മർദ്ദിച്ച കേസ്: ആകാശ് തില്ലങ്കേരിയെ കാപ്പ ചുമത്തി കസ്റ്റഡിയിലെടുത്തു

തൃശൂർ: ആകാശ് തില്ലങ്കേരിയെ വീണ്ടും കാപ്പ ചുമത്തി കസ്റ്റഡിയിൽ എടുത്ത് പൊലീസ്. കാപ്പ തടവിൽ വിയ്യൂർ ജയിലിൽ കഴിയവേ ജയിലറെ മർദിച്ച കേസിൽ ആണ് നടപടി. വധക്കേസുകളിൽ ഉൾപ്പെടെ പ്രതിയായ ആകാശ് ആദ്യ കാപ്പ കാലാവധി കഴിഞ്ഞ് ഓഗസ്റ്റ് അവസാനമാണ് നാട്ടിലെത്തിയത്. ഇന്ന് മകന്റെ പേരിടൽ ചടങ്ങിനിടെ മുഴക്കുന്ന് പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. വിയ്യൂർ ജയിലിലേക് ആകാശിനെ കൊണ്ടുപോകും. റൂറൽ എസ് പി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കളക്ടർ കാപ്പ ചുമത്തി ഉത്തരവ് ഇറക്കിയത്. ജൂലൈ 25നാണ് ഫോൺ ഉപയോഗം ചോദ്യം ചെയ്തതിന്റെ പേരിൽ വിയ്യൂർ ജയിൽ അസിസ്റ്റന്റ് ജയിലർ രാഹുലിനെ ആകാശ് മർദിച്ചത്.

ജയിലിൽ ഫോൺ ഉപയോഗിച്ചെന്ന സംശയത്തെത്തുടർന്ന് ചോദ്യം ചെയ്യാൻ വിളിച്ച ജയിലറെയാണ് ആകാശ് തില്ലങ്കേരി മർദ്ദിച്ചത്. വിയ്യൂർ സെൻട്രൽ ജയിലിൽ വെച്ചായിരുന്നു സംഭവം. അസി. ജയിലർ രാഹുലിനാണ് മർദ്ദനമേറ്റത്. മർദ്ദനത്തെ തുടർന്ന് രാഹുൽ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. കൂടാതെ ആകാശ് തില്ലങ്കരിക്കെതിരെ വിയ്യൂർ പൊലീസിൽ പരാതി നൽകിയിരുന്നു. മൊഴി രേഖപെടുത്തി കേസെടുക്കുമെന്ന് വിയ്യൂർ പൊലീസ് അറിയിച്ചു. കാപ്പ തടവുകാരനായി ജയിലിൽ കഴിയുന്ന സമയത്താണ് ജയിലറെ ആക്രമിച്ചത്.

Leave A Comment