ക്രൈം

ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്താൻ ക്വട്ടേഷൻ; ഭാര്യയേയും മകനെയും അറസ്റ്റ് ചെയ്തു

പാലക്കാട്: വണ്ടിപ്പെരിയാർ വള്ളക്കടവ് കരികിണ്ണം ചിറയില്‍ അബ്ബാസിനെ വെട്ടിപ്പരുക്കേല്‍പിച്ച കേസിലാണു ഭാര്യ അഷീറ ബീവി (39), മകൻ മുഹമ്മദ് ഹസൻ (19) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്.

ആശുപത്രിയിലായ ഭര്‍ത്താവിനെ പരിചരിക്കാനെത്തിയ ഇരുവരുടേയും പെരുമാറ്റത്തില്‍ സംശയം തോന്നിയതോടെയാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റം സമ്മതിച്ചു. 16നു രാത്രി ഒന്നരയോടെയാണു നാലംഗസംഘം വീട്ടില്‍ക്കയറി അബ്ബാസിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. പിന്നാലെ തന്നെ ഭാര്യയേയും മകനേയും പൊലീസ് പിടികൂടുക ആയിരുന്നു

ക്വട്ടേഷൻ സംഘാംഗങ്ങളെപ്പറ്റി വിവരം ലഭിച്ചെന്നും തിരച്ചില്‍ തുടങ്ങിയെന്നും പൊലീസ് പറഞ്ഞു.

Leave A Comment