ക്രൈം

തിരുവോണം ബംപറിനെച്ചൊല്ലി സുഹൃത്തുക്കൾ തമ്മിൽ തര്‍ക്കം; യുവാവ് വെട്ടേറ്റുമരിച്ചു

കൊല്ലം: തേവലക്കരയില്‍ ലോട്ടറി ടിക്കറ്റിനെ ചൊല്ലി സുഹൃത്തുക്കള്‍ തമ്മില്‍ ഉണ്ടായ തർക്കത്തെ തുടർന്ന് ഒരാൾ വെട്ടേറ്റ് മരിച്ചു. തേവലക്കര സ്വദേശി ദേവദാസ് (42) ആണ് വെട്ടേറ്റ് മരിച്ചത്. കൈയിൽ വെട്ടേറ്റ ദേവദാസ് രക്തം വാർന്നാണ് മരിച്ചതെന്നാണ് റിപ്പോർട്ട് സുഹൃത്ത് അജിത്തിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ദേവദാസ് തിരുവോണം ബമ്പർ ടിക്കറ്റെടുത്ത് അജിത്തിനെ ഏല്‍പിച്ചു.

നറുക്കെടുപ്പിന് മുന്‍പ് ദേവദാസ് ടിക്കറ്റ് ചോദിച്ചതോടെ തര്‍ക്കമായി. ഇരുവരും മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു .

Leave A Comment