ക്രൈം

സ്വകാര്യ ബസില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; 48 കാരന്‍ അറസ്റ്റില്‍

തൃശൂര്‍: സ്വകാര്യ ബസില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 48 കാരന്‍ അറസ്റ്റില്‍. മേക്കോട്ടുകുളം സ്വദേശി വിന്‍സെന്റ് ആണ് ഗുരുവായൂര്‍ പൊലീസിന്റെ പിടിയിലായത്. കുന്നംകുളത്തിനു നിന്നും പാവറട്ടിയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. ബസ് ജീവനക്കാരും യാത്രക്കാരും ചേര്‍ന്നാണ് ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. 

രാവിലെ ബസില്‍ കോളജ്-സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അടക്കം നല്ല തിരക്കുണ്ടായിരുന്നു. വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ പൊലീസ് വിന്‍സെന്റിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.

Leave A Comment